മാധ്യമപ്രവര്‍ത്തകരെ വേശ്യയോട്് ഉപമിച്ച അഭിഭാഷകന് സോഷ്യല്‍മീഡിയയുടെ പൊങ്കാല. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേപ്രകോപനപരമായ പോസ്റ്റിടുകയും വധഭീഷണി മുഴക്കുകയും ചെയ്്ത കണ്ണൂര്‍ സ്വദേശി റില്‍ജിന്‍ ജോര്‍ജ് വെളിയത്തിനെയാണ് സോഷ്യല്‍മീഡിയ കൈാര്യം ചെയ്തത്. പ്രതിഷേധം വ്യാപകമായതോടെ ചിലപോസ്റ്റുകള്‍ ഇയാള്‍ പിന്‍വലിച്ചു. ശനിയാഴ്ച രാത്രി എഴിനാണ് വിവാദമായ പരാമര്‍ശങ്ങള്‍ ഇയാള്‍ പോസ്റ്റ് ചെയ്തത്. വധ ഭീഷണി മുഴക്കിയതിന് ഇയാള്‍ക്കെതിരേ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മാധ്യമസമൂഹം.
‘ഓണമടുത്തതുകൊണ്ട് തിങ്കളാഴ്ചമുതല്‍ േകാടതിയില്‍ ചില പ്രത്യേകതരം ആളുകള്‍ക്ക് ബോണസ് വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഒറ്റയ്്‌ക്കോ കൂട്ടമയോ മേടിച്ച് പോകാമെന്നുമായിരുന്നു ആദ്യ പോസ്റ്റ്. അടി കുറഞ്ഞുപോയെന്നു തോന്നുന്നവര്‍ക്ക്് അഡ്രസ് തന്നാല്‍ ബോണസ് വീട്ടില്‍ കൊണ്ടുവന്നുതരാമെന്നും പോസ്റ്റില്‍ പറയുന്നു.
ചില പോസ്റ്റുകള്‍ ഇങ്ങനെ;
‘മാധ്യമ വേശ്യകളുടെ ശ്രദ്ധയ്ക്ക്. മീഡിയാറൂം തുറക്കുമെന്ന സ്വപ്‌നം കണ്ട് കോള്‍മയിര്‍ കൊണ്ട് ഹൈേകാടതിയിലേക്ക് വരാന്‍ എന്തെങ്കിലും ഉദ്ദേശമുണ്ടെങ്കില്‍ അത്താഴത്തിന് അരിയിടേണ്ട എന്ന് വീട്ടില്‍ പറഞ്ഞിട്ട് വേണംവരാന്‍… പറഞ്ഞു ശീലമില്ല, ചെയ്താ ശീലം. പറഞ്ഞാല്‍ അത് ചെയ്യുകയുംചെയ്യും…അടിക്കുമെന്ന് പറഞ്ഞാല്‍അടിക്കും.. ഓര്‍ത്താല്‍നന്ന്…’
‘നാലാംലിംഗക്കാര്‍ക്കൊക്കെ നന്നായിചൊറിഞ്ഞു തുടങ്ങിയിട്ടുണ്ട്. ചിലരൊക്കെ ഹൈക്കോടതിക്കടുത്തുള്ള ബസ് സ്‌റ്റോപ്പില്‍ വന്നിരുന്ന് ഹൈക്കോടിതിയിലാണെന്നും അസോസിയേഷനിലാണെന്നും ഒക്കെ പോസ്റ്റുന്നുണ്ട്. ഒരുത്തനും പക്ഷെ ഇവിടേക്ക് കാലുകുത്തിയിട്ടില്ല.
പിന്നെ കുറേ എണ്ണം ഇന്‍്‌ബോക്‌സില്‍ ബോണസും ചോദിച്ചുവരുന്നുണ്ട്. അവന്‍മാര്‍ നേരില്‍ വരുന്ന ലക്ഷണം കാണുന്നില്ല. എന്തിനാണാവോ ഇവറ്റകള്‍ ഇങ്ങനെ പേടിച്ച്് അലറി കൂവുന്നത്. ഇന്‍ബോക്‌സില്‍വന്നും പോസ്റ്റില്‍വന്നും ബോണസ് ചോദിക്കാതെ ധൈര്യമായി ഇങ്ങ് വരിനേടാ മക്കളെ. നിങ്ങളുടെ ധൈര്യംഎല്ലാവരും കണ്ടു കൊതിക്കട്ടെ….’
കൊച്ചിയിലെ പ്രമുഖ ഉപദേശകന്‍െ്‌റ ജൂനിയര്‍ ആണത്രെ മുന്‍ ഇടത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനായ ഈ അവിവാഹിതന്‍. എതായാലും പോസ്റ്റുകള്‍ വിവാദമായതോടെ മെല്ലെ തടിയുരാനുള്ള ശ്രമത്തിലാണ് ഇയാള്‍ എന്നറിയുന്നു.