തിരുവനന്തപുരം: അഴിമതിക്കെതിരേ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. വേലി തന്നെ വിളവു തിന്നുന്ന രീതി വച്ചുപൊറുപ്പിക്കാനാവില്ല. അഴിമതിക്കു വശംവദരായവരെക്കുറിച്ചുള്ള പരാതികള്‍ അവഗണിക്കാനാവില്ലെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പേരൂര്‍ക്കടയില്‍ എസ്എപി ക്യാമ്പില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭീകരതയുടെ ഭീഷണി പുറത്തുനിന്നു മാത്രമല്ല, സംസ്ഥാനത്തിനകത്തുമുണ്ട്. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പോലീസിന്റെ ആള്‍ബലവും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.