പുലിയെക്കാണാന്‍ എലിയെപ്പോലെ! പുലിമുരുകന്‍ കാണാന്‍ നുഴഞ്ഞുകയറുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു, സൂപ്പര്‍ ഫാന്‍ നുഴഞ്ഞുകയറുന്നത് ഇങ്ങനെ

puliപുലിമുരുകന്‍ തിയറ്ററുകളില്‍ ഉത്സവമേളം സൃഷ്ടിച്ച് മുന്നേറുകയാണ്. ജനസമുദ്രമാകുകയാണ് തിയറ്ററുകള്‍. സിനിമ എങ്ങനെയെങ്കിലും കാണാനുള്ള തന്ത്രപ്പാടിലാണ് ആരാധകര്‍. പുലിമുരുകന്‍ തകര്‍ത്തോടുന്ന മൂവാറ്റുപുഴ മരിയ തിയറ്ററില്‍ നിന്നുളള ഈ രംഗങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുകയാണ്. മലയാളം വാര്‍ത്താ മാധ്യമങ്ങളിലും തരംഗമായി മാറിയിരിക്കുകയാണ് ഇത്.

പുലിമുരുകന് ടിക്കറ്റ് എടുക്കുവാന്‍ കൗണ്ടറിലേക്ക് നുഴഞ്ഞു കയറുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. മണിക്കൂറുകള്‍ ക്യു നിന്നും മറ്റുളളവരുടെ ഇടിയും സഹിച്ചാണ് ഓരോരുത്തരും പുലിമുരുകന് ടിക്കറ്റ് എടുക്കുന്നത്. ഇതിനൊന്നും നില്‍ക്കാതെയാണ് ഈ ആരാധകന്‍ കൂളായി ടിക്കറ്റ് എടുത്തത്. കണ്ടുനോക്കൂ ഈ ആരാധകന്റെ സാഹസികത.

Related posts