രാജ്കോട്ട്: പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് ആത്മാഹൂതിക്കൊരുങ്ങിയ എട്ടു പേര് ആശുപത്രിയില്‍. ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു സംഭവം. പശു രക്ഷാ എകതാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം പശുവിനെ രാഷ്ട്ര മാതാവാക്കണമെന്നാവശ്യപ്പെട്ട് പശു രക്ഷാ എകതാ സമിതി രാജ്കോട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം കളക്ടര്‍ തള്ളി. ഇതിനെ തുടര്‍ന്നായിരുന്നു പശു രക്ഷാ എകതാ സമിതി പ്രവര്‍ത്തകര്‍ വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. കളക്ടറുടെ ഓഫീസിന് മുന്നിലായിരുന്ന പ്രതിഷേധം. ഇവരെ ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ നിലഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.