ജയ്പ്പൂര്‍: അതിര്‍ത്തി കടന്നു പാക്കിസ്ഥാനില്‍ നിന്നുള്ള ബലൂണുകള്‍ രാജസ്ഥാനിലെത്തി. രാജസ്ഥാനിലെ ജലോറിലാണ് ബലൂണുകള്‍ പറന്നിറങ്ങിയത്. ബലൂണുകളില്‍ പാക്കിസ്ഥാനിലെ മറൈന്‍ അക്കാഡമിയില്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സിന്റെ സമാപന സമ്മേളനത്തിന്റെ എഴുത്തുള്ള തുണി ബന്ധിപ്പിച്ചിരുന്നു.
ബലൂണുകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിച്ചു. ബലൂണുകളും തുണിയും പ്രദേശവാസികള്‍ പോലീസിനു കൈമാറി. ബലൂണുകള്‍ ദിശതെറ്റി ഇന്ത്യന്‍ അതിര്‍ത്തിയിലേക്കു പറന്നു നീങ്ങിയതാവാമെന്നാണ് സംശയിക്കുന്നത്.