ന്യൂഡല്‍ഹി: പാനമ രേഖകളില്‍ പറയുന്ന കമ്പനികളുമായി തനിക്കു യാതൊരു ബന്ധവും ഇല്ലെന്ന് അമിതാഭ് ബച്ചന്‍. വിദേശകമ്പനികളിലൊന്നും തനിക്കു പദവിയോ പങ്കോ ഇല്ലെന്നും ബോളിവുഡ് സൂപ്പര്‍ താരം പ്രസ്താവനയില്‍ പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു രണ്ടാം ദിവസമാണു ബച്ചന്റെ നിഷേധക്കുറിപ്പ്. മരുമകള്‍ ഐശ്വര്യ റായ് തലേന്നു നിഷേധക്കുറിപ്പ് ഇറക്കിയിരുന്നു.
വിദേശത്തു താന്‍ പണം അയച്ചിട്ടുള്ളതു നിയമാനുസൃത മാര്‍ഗങ്ങളില്‍ മാത്രമാണെന്നും എല്ലാ നികുതികളും അടച്ചിട്ടുണ്ടെന്നും ബച്ചന്‍ വിശദീകരിച്ചു.