പോ​ലീ​സു​കാ​രേ….​സൂ​ക്ഷി​ക്ക​ണേ.. !!നോ​ക്കി​യും ക​ണ്ടും നി​ന്നി​ല്ലേ​ൽ പ​ണി കി​ട്ടും…ദി​വാ​ൻ​ജി​മൂ​ല​യി​ൽ ട്രാ​ഫി​ക് പോ​ലീ​സി​നെ കാ​റി​ടി​ച്ചു 

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ത്തി​ര​ക്കേ​റി​യ ദി​വാ​ൻ​ജി​മൂ​ല​യി​ൽ വാ​ഹ​ന​ങ്ങ​ളെ നി​യ​ന്ത്രി​ച്ചി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​നെ കാ​റി​ടി​ച്ചു. സി​പി​ഒ വി​നോ​ദി​നെ​യാ​ണ് കാ​റി​ടി​ച്ച​ത്. നി​സാ​ര പ​രി​ക്കേ​റ്റ പോ​ലീ​സു​കാ​ര​നു ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യും ചി​കി​ൽ​സ​യും ന​ൽ​കി. രാ​വി​ലെ പ​ത്ത​ര​യോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കി​നി​ട​യി​ലാ​ണ് അ​പ​ക​ടം.

സ്വ​ന്തം ലേ​ഖ​ക​ൻ
തൃ​ശൂ​ർ: പൊ​ട്ടി​പൊ​ളി​ഞ്ഞ റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ ല​ക്കും​ല​ഗാ​നു​മി​ല്ലാ​തെ വ​രു​ന്പോ​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ നി​ൽ​ക്കു​ന്ന ട്രാ​ഫി​ക് പോ​ലീ​സു​കാ​രേ ശ്ര​ദ്ധി​ക്കു​ക…​സൂ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ പ​ണി കാ​റാ​യും ഓ​ട്ടോ​യാ​യും ബ​സാ​യും ലോ​റി​യാ​യു​മൊ​ക്കെ വ​രും…

തി​ര​ക്കേ​റി​യ ദി​വാ​ൻ​ജി​മൂ​ല​യി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​കാ​തി​രു​ന്ന​ത് ഭാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ്. ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ഏ​തു​വി​ധേ​ന​യും വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​ർ ശ്ര​മി​ക്കു​ന്പോ​ൾ റോ​ഡി​നു ന​ടു​വി​ലും മ​റ്റു​മാ​യി നി​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സു​കാ​രാ​ണ് അ​പ​ക​ടം ക​ണ്‍​മു​ന്നി​ൽ കാ​ണു​ന്ന​ത്.

പ​ല​പ്പോ​ഴും ഗ​താ​ഗ​ത​ക്കു​രു​ക്കി​ലെ ക്യൂ​വി​ൽ നി​ന്ന് ഓ​വ​ർ ടേ​ക്കിം​ഗ് ചെ​യ്തു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന പോ​ലീ​സു​കാ​രു​ടെ മു​ന്നി​ലേ​ക്കാ​ണ് പെ​ട്ട​ന്ന് വ​ന്നു​പെ​ടു​ന്ന​ത്. സ​ഡ​ൻ ബ്രെ​യ്ക്ക് ചെ​യ്യു​ന്ന​തു മൂ​ലം ഇ​ടി​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ന്നു. റോ​ഡി​ലെ ഗ​ട്ട​റു​ക​ളി​ൽ നി​ന്നും വെ​ട്ടി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളും ട്രാ​ഫി​ക് പോ​ലീ​സു​കാ​ർ​ക്കാ​ണ് ഭീ​ഷ​ണി.

 

Related posts