പാരാലിമ്പിക്‌സ് നേട്ടത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി

SP-PARALIMPICSന്യൂഡല്‍ഹി: പാരാലിമ്പിക്‌സ് താരങ്ങളുടെ നേട്ടത്തില്‍ രാജ്യം അഭിമാനം കൊള്ളുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. റിയോ ഡി ഷാനെറോയില്‍ നടന്ന പാരാലിമ്പിക്‌സില്‍ പങ്കെടുത്ത താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ട്വിറ്ററിലാണ് അഭിനന്ദന വാക്കുകള്‍ കുറിച്ചത്. താരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു.

പാരാലിമ്പിക്‌സില്‍ ഇന്ത്യക്കു രണ്ടു സ്വര്‍ണമടക്കം നാലു മെഡലുകളാണു ലഭിച്ചത്. മാരിയപ്പന്‍ തങ്കവേലു (ഹൈജംപ്), ദേവേന്ദ്ര ജാജരി (ജാവലിന്‍) എന്നിവര്‍ സ്വര്‍ണവും വനിതാ ഷോട്ട്പുട്ടില്‍ ദീപമാലിക്ക് വെള്ളിയും ഹൈജംപില്‍ വരുണ്‍ സിംഗ് ഭാട്ടിയ വെങ്കലവും നേടി. ഇന്ത്യയെ പ്രതിനിധീകരിച്ചു 19 താരങ്ങളാണു പാരാലിമ്പിക്‌സില്‍ പങ്കെടുത്തത്.

Related posts