പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു മുഖ്യമന്ത്രി താഴുന്നു: കുമ്മനം

alp-kummanamകണ്ണൂര്‍: പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കു മുഖ്യമന്ത്രി താഴുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ ധനരാജിന്റെ കൊലപാതകത്തിനു പകരമായാണു രാമചന്ദ്രന്‍ കൊല്ലപ്പെട്ടതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഭരണാധികാരിക്ക് ചേര്‍ന്നതല്ല. കൊലപാതകങ്ങളെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയും പാര്‍ട്ടി മുഖ്യമന്ത്രിയും ആകുന്ന അവസ്ഥയാണു കേരളത്തിലുള്ളത്. പയ്യന്നൂര്‍ സന്ദര്‍ശിച്ച ഡിജിപി പോലും കേസിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ലഭിച്ചില്ലെന്നു പറയുമ്പോള്‍ ധനരാജിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിജെപിയുടെ തലയില്‍ കെട്ടിവച്ച് കേസിനെ വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കേസുകളില്‍ വസ്തുനിഷ്ഠമായ അന്വേഷണം നടത്തി യഥാര്‍ഥ പ്രതികളെ പിടികൂടണം. കണ്ണൂരില്‍ ശാശ്വത സമാധാനത്തിന് ചര്‍ച്ച വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

Related posts