പത്തനാപുരം: പാറക്വാറികളില്‍ നിന്ന് ലോഡുമായി പോകുന്ന ടിപ്പര്‍ ലോറികള്ഗ്രാമീണ പാതകളില്‍ അപകടഭീതി ഉയര്‍ത്തുന്നു.ലോറികളില്‍ നിന്ന്പാറക്കഷ്ണങ്ങള് പാതയിലേക്ക് വീഴുന്നതാണ് അപകടമുണ്ടാക്കുന്നത്.പത്തനാപുരം, പട്ടാഴി,തലവൂര്‍,മേലില, ചക്കുവരയ്ക്കല്‍, കാര്യറ, പനംമ്പറ്റ പാതകളിലാണ് അപകടഭീതി. സമീപ പ്രദേശങ്ങളിലെ ക്വാറികളില്‍ നിന്ന് യന്ത്ര സഹായത്തോടെ കയറ്റുന്ന പാറഅലക്ഷ്യമായി കൊണ്ടുപോകുന്നതാണ് ഓട്ടത്തിനിടയില്‍ ഇവ റോഡിലേക്ക് തെറിച്ച് വീഴാന്‍ ഇടയാക്കുന്നത്.
കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം കടന്ന് പോകാന്‍ വീതിയുള്ള പാതകളില്‍ മറ്റ് വാഹനങ്ങള്‍ക്ക് വശം നല്കേണ്ടിവരുമ്പോഴും ടിപ്പര്‍ ലോറികളില്‍ നിന്ന്പാറക്കഷണങ്ങള് റോഡിലേക്ക് പതിക്കുകയാണ്. കാല്‍നടയാത്രികര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും ഇത് അപകടക്കെണിയായിട്ടുണ്ട്. പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്കും പാറവീഴ്ച അപകടമാണ്. ടിപ്പറുകളിലും വലിയ ലോറികളിലും പാറ ലോഡുമായി പോകുമ്പോള്‍ െ്രെഡവര്‍മാര്‍ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല.പാററോഡിലേക്ക് തെറിച്ച് വീഴുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലും റോഡില്‍ വീഴുന്ന പാറ നീക്കം ചെയ്യാനോ, ഇത് വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാനോ ശ്രമിക്കാറില്ലെന്ന് നാട്ടുകാരും പരാതിപ്പെടുന്നുണ്ട്.
വാഹനത്തിന്റെ പിന്‍ഭാഗത്തെ ബോഡിക്ക് മുകളിലേക്ക് പാറ കയറ്റാന്‍ പാടില്ലെന്നും ടാര്‍പാളിന്‍ കൊണ്ട്മൂടിമാത്രമേ നിര്‍മ്മാണ സാമഗ്രികള്‍ കൊണ്ടുപോകാന്‍ പാടുള്ളൂവെന്നുമുള്ള നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ്പ്രവര്ത്തനങ്ങള്.അപകടാവസ്ഥയിലുള്ള ലോഡ് കയറ്റല്‍ ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാറാണ് പതിവ്. ഇതേച്ചൊല്ലിയുള്ളവാഗ്വാദങ്ങളും തര്‍ക്കങ്ങളും പതിവായ തോടെ നാട്ടുകാര്‍ കൂട്ടായുള്ള പ്രതിഷേധത്തിന്തയാറെടുക്കുകയാണ്. യന്ത്രസഹായത്തോടെ കയറ്റുന്ന ലോഡുകള്‍ ക്വാറികളില്‍ നിന്ന് പുറത്തേക്ക് വിടും മുമ്പ് സുരക്ഷിതമാക്കി കയറ്റിവിട്ടാല്‍ ഇത്തരം അപകടം ഇല്ലാതാക്കാം.