തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ധര്‍മടത്തു മത്സരിക്കുന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനു കെട്ടിവയ്ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികള്‍ കൈമാറി. സര്‍ സി.പിയുടെ കുടുംബത്തിലെ ചെറുമകള്‍കൂടിയായ പാട്യയമ്മ എന്ന ആനന്ദവല്ലിയമ്മാളാണു തുക സ്വരൂപിക്കുന്നതിനു നേതൃത്വം നല്‍കിയത്. 10 അമ്മമാരും വോളണ്ടിയര്‍മാരും എകെജി സെന്ററിലെത്തിയാണു പിണറായിക്കു തുക കൈമാറിയത്.
അഴിമതിക്കെതിരെയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന പിണറായിക്ക് അമ്മമാര്‍ ചെറുസമ്പാദ്യത്തില്‍നിന്ന് തുക നല്‍കിയതില്‍ ഏറെ അഭിമാനിക്കുന്നതായി ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമനാഥന്‍ പറഞ്ഞു. സിഇഒ ഗോപിനാഥ് മഠത്തിലും ഒപ്പമുണ്ടായിരുന്നു.