കാമുകിയെ തേടിയെത്തിയ യുവാവ് വന്നുപെട്ടത് ഭർത്താവിന്‍റെ മുന്നിൽ; നടുറോഡിൽ അരങ്ങേറിയത് കൂട്ടത്തല്ല്; സ്റ്റേഷനിലെത്തിയപ്പോൾ വമ്പൻ ട്വിസ്റ്റ്…

ചെ​റാ​യി: ര​ണ്ട് മ​ക്ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യെ ഫേസ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും പ്ര​ണ​യം മൂ​ത്ത് യു​വ​തി​യെ അ​ന്വേ​ഷി​ച്ചു വ​രു​ക​യും ചെ​യ്ത തി​രു​വ​ന​ന്ത​പു​ര​ത്തു കാ​ര​നാ​യ കാ​മു​ക​നെ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് ന​ടു​റോ​ഡി​ലി​ട്ട് കൈ​കാ​ര്യം ചെ​യ്തു.

പ്ര​ണ​യ പ​ര​വ​ശ​നാ​യ കാ​മു​ക​ൻ കാ​മു​കി​യെ തേ​ടി ചെ​റാ​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വം നാ​ട്ടു​കാ​ർ മു​ന​മ്പം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി കാ​മു​ക​നെ​യും യു​വ​തി​യേ​യും ഭ​ർ​ത്താ​വി​നെ​യും സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്തു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം ചെ​റാ​യി ഡി​സ്പ​ൻ​സ​റി ഭാ​ഗ​ത്താ​യി​രു​ന്നു സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ഭ​ർ​ത്താ​വി​നു മേ​ൽ പ​ര​സ്ത്രീ ബ​ന്ധം ആ​രോ​പി​ച്ച യു​വ​തി നേ​ര​ത്തെ ത​ന്നെ കാ​മു​ക​നു​മാ​യി പോ​യ​താ​യി​രു​ന്നു.

ഇ​ട​ക്ക് യു​വ​തി തി​രി​ച്ചെ​ത്തി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ച്ചു​വ​രു​ക​യാ​ണ്. ഇ​തി​നി​ടെ കാ​മു​കി​ക്ക് വാ​യ്പ​യാ​യി ന​ൽ​കി​യ 10,000 രൂ​പ തി​രി​കെ വാ​ങ്ങാ​നാ​ണ് കാ​മു​ക​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ചെ​റാ​യി​ലെ​ത്തി​യ​ത്.

ഇ​ന്ന​ലെ പ​ണം ത​രാ​മെ​ന്ന് കാ​മു​കി വി​ളി​ച്ചു പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് താ​ൻ ചെ​റാ​യി​യി​ൽ എ​ത്തി​യ​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്രേ.

ഈ ​സ​മ​യ​ത്താ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​സ് എ​ടു​ക്കാ​തെ പോ​ലീ​സ് എ​ല്ലാ​വ​രേ​യും വി​ട്ട​യ​ച്ചു.

Related posts

Leave a Comment