പിണറായിയും മോദിയും അനിയന്‍ബാവയും ചേട്ടന്‍ബാവയുമെന്ന് ചെന്നിത്തല

TVM-REMESHതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനിയന്‍ബാവയും ചേട്ടന്‍ ബാവയും പോലെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ചിനിടെയാണ് ചെന്നിത്തലയുടെ പരിഹാസം. കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ അതേപടി നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related posts