ആലപ്പുഴ :നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം-സിപിഐ മന്ത്രിമാരും ഇന്ന് ജില്ലയില്‍. പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ക്ക് ആഭിവാദ്യമര്‍പ്പിക്കുന്നതിനായാണ് പിണറായി വിജയനും 16 മന്ത്രിമാരും ആലപ്പുഴയിലെത്തുന്നത്. വൈകുന്നേരം നാലിന് വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിലാണ് ആദ്യം പുഷ്പാര്‍ച്ചന നടത്തുക. തുടര്‍ന്ന് അഞ്ചിന് വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന,നിയുക്ത മന്ത്രിമാര്‍ക്ക് സ്വീകരണം എന്നിവ നടക്കും. ഇടതുമന്ത്രിസഭകള്‍ അധികാരമേല്‍ക്കുന്നതിനു മുന്‍പ് പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ചടങ്ങ് 1957 മുതല്‍ തുടങ്ങിയതാണ്.
ഗൗരിയമ്മയെ സത്യപ്രതിജ്ഞയ്ക്കുക്ഷണിക്കാന്‍ പിണറായി ചാത്തനാട്ടെത്തും
ആലപ്പുഴ:ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മയെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ആലപ്പുഴ ചാത്തനാട്ടുള്ള ഗൗരിയമ്മയുടെ വസതിയിലെത്തും. തിരുവന്തപുരത്തു നിന്ന് ഇന്ന് ഉച്ചയോടെ ആലപ്പുഴയിലെത്തുന്ന പിണറായി സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍., എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ തുടങ്ങിയവര്‍ക്കൊപ്പമാകും ഗൗരിയമ്മയുടെ വീട്ടില്‍ ഉച്ചയോടെയെത്തുക.സിപിഎം പ്രതിനിധികളായ ആറു മന്ത്രിമാരും പിണറായിക്കൊപ്പമുണ്ടാകും.