ഗുഹയില്‍നിന്നു രക്ഷിച്ച രക്ഷാപ്രവര്‍ത്തകരോടുള്ള ആദരസൂചകം! തായ് കുട്ടികള്‍ സന്യാസ വിദ്യാര്‍ഥികളായി വ്രതമെടുത്തു

ബാ​ങ്കോ​ക്ക്: തം​ലു​വാ​ഗ് ഗു​ഹ​യി​ലെ അ​ന്ധ​കാ​ര, ച​തി​ക്കു​ഴി​യി​ൽ​നി​ന്നു സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ട്ട് പു​റം​ലോ​ക​ത്തെ​ത്തി​യ വൈ​ൽ​ഡ് ബോ​ർ ഫു​ട്ബോ​ൾ ടീ​മി​ലെ 10 കു​ട്ടി​ക​ൾ സ​ന്യാ​സ വി​ദ്യാ​ർ​ഥി​ക​ളാ​യി വ്ര​ത​മെ​ടു​ത്തു. ഗു​ഹ​യി​ൽ​നി​ന്നു ര​ക്ഷി​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണി​ത്.

ഗു​ഹ​യ്ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ​വ​രി​ൽ അ​ദു​ൽ സാ​മോ​ൺ എ​ന്ന വി​ദ്യാ‍​ർ​ഥി ക്രി​സ്തു​മ​ത വി​ശ്വാ​സി​യാ​യ​തി​നാ​ൽ വ്ര​ത​മെ​ടു​ത്തി​ട്ടി​ല്ല.

വ​ൻ അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​പ്പെ​ട്ടെ​ത്തു​ന്ന പു​രു​ഷ​ന്മാ​ർ ന​ന്ദി​പ്ര​കാ​ശ​ന​ത്തി​നാ​യി സ​ന്യാ​സം സീ​ക​രി​ക്കു​ന്ന​തു താ​യ്‌​ല​ൻ​ഡ് സം​സ്കാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. നേ​ര​ത്തെ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ മ​രി​ച്ച മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ സ​മാ​ൻ ഗു​ണാ​നു​വേ​ണ്ടി കു​ട്ടി​ക​ൾ സ​ന്യാ​സി​ക​ളാ​കു​മെ​ന്നു തീ​രു​മാ​നി​ച്ച​താ​യി കോ​ച്ച് അ​ക്കെ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related posts