ചെറുതോണി: വിനീത് ശ്രീനിവാസന്‍ നായകനായി അഭിനയിക്കുന്ന എബി എന്ന സിനിമയുടെ ഷൂട്ടിംഗിനായി മരിയാപുരത്ത് തയാറാക്കിയിരുന്ന വര്‍ക്ക് ഷോപ്പ് സെറ്റ് സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു. മൂന്നുമാസത്തെ കരാറിലാണിവിടെ സൈറ്റ് തയാറാക്കിയിരുന്നത്.
കൂട്ടപ്ലാക്കല്‍ ടോമിയുടെ കെട്ടിടത്തില്‍ വാടകയ്ക്കു നല്‍കിയിരുന്ന ഫെറോസ്ലാബ് യൂണിറ്റിന്റെ കെട്ടിടമുറിയിലായിരുന്നു ബൈക്ക് വര്‍ക്ക് ഷോപ്പിന്റെ സൈറ്റ് ഇട്ടിരുന്നത്. കഴിഞ്ഞദിവസം രാത്രി 11-ഓടെ മദ്യപിച്ചെത്തിയ സാമൂഹ്യവിരുദ്ധരാണ് സൈറ്റ് തകര്‍ത്തത്.കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഓട് തകര്‍ക്കുകയും വര്‍ക്ക്‌ഷോപ്പിലെ സാധനങ്ങളും ബൈക്കുകളും എടുത്തുകൊണ്ടു പോവുകയും ചെയ്തു.