പി.എ. മാധവന്‍ എംഎല്‍എ മണലൂരില്‍ നിന്നും പിന്മാറണംഎന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍

TCR-POSTERകാഞ്ഞാണി: പി.എ. മാധവന്‍ എംഎല്‍എ മണലൂരില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകള്‍.കോണ്‍ഗ്രസ്-ഐ മണലൂര്‍ അസംബ്ലി കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.മണലൂരിന്റെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും പാര്‍ട്ടിയോടും പി.എ.മാധവന്‍ കൂറ് പുലര്‍ത്തുക, പി.എ.മാധവന്‍ മണലൂരില്‍ നിന്ന് പിന്മാറുക എന്നിങ്ങനെയാണ് പോസ്റ്ററില്‍ അച്ചടിച്ചിട്ടുള്ളത്. കാഞ്ഞാണിയില്‍ ഇന്നലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ മണലൂരില്‍ മത്സരിക്കുന്നില്ലെങ്കില്‍ സിറ്റിംഗ് എംഎല്‍എയായ പി.എ.മാധവന്‍ മണലൂരില്‍ മത്സരിക്കുമെന്ന് ശ്രുതിയുണ്ടായിരുന്നു.

Related posts