പി. രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍

ekm-rajeevകൊച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി പി. രാജീവിനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കണമെന്നാ വശ്യപ്പെട്ട് പോസ്റ്ററുകള്‍. സിപിഎം അനുകൂല ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരിലാണ് തൃപ്പൂണിത്തുറയിലും മറ്റും പോസ്റ്ററുകള്‍ പതിച്ചിരി ക്കുന്നത്. ഫേസ്ബുക്ക് കൂട്ടായ്മയുടെ പേരില്‍ പ്രകടനവും നടത്തി. പി. രാജീവിനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ഥിയാക്കണമെ ന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകളും പ്രകടനവും. എറണാകുളം ജില്ലയിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയില്‍ പി.രാജീവിന്റെ പേരും ഉണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന നേതൃത്വം പി.രാജീവ് മത്സരിക്കേണ്ടതില്ല എന്ന നിലപാടാണ് എടുത്തത്. ഇന്ന് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേരാനിരിക്കെയാണ് പി.രാജീവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പോസറ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Related posts