കൊയിലാണ്ടി: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് റിമാന്‍ഡില്‍. പ്രതിയായ ചേലിയ കക്കാട്ട് മനോജന്‍ (35) ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തോളമായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അശ്ലീല വീഡിയോ കാണിച്ചായിരുന്നു പീഡനം.
ചെല്‍ഡ് ലൈന്‍ കൗണ്‍സലിംഗ് മുഖേന പുറത്തറിഞ്ഞ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടി പ്രിന്‍സിപ്പല്‍ എസ്‌ഐ നിപുണ്‍ശങ്കര്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. എസ്‌ഐ ചാലില്‍ അശോകനായിരുന്നു അന്വേഷണച്ചുമതല. നിരവധി തവണ പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് കീഴടങ്ങല്‍. പ്രതിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് എസ്‌ഐ നിപുണ്‍ശങ്കര്‍ അറിയിച്ചു. പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്.