കൊല്ലം: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലനാളെ നടക്കും. ഈ വര്‍ഷം ഒരുലക്ഷം പേര് പൊങ്കാല അര്‍പ്പിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.രാവിലെ പത്തിന് ശ്രീകോവിലില്‍ നിന്ന് കൊളുത്തുന്ന അഗ്നി ക്ഷേത്രത്തിന് മുന്നില്‍ സജ്ജമാക്കിയ നിലവിളക്കിലേക്ക് മേല്‍ശാന്തി ഇടമന ഇല്ലത്ത് ബാലമുരളി പകരും.അവിടെ നിന്ന് പണ്ടാര അടുപ്പിലേക്ക് തീപകരും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് ചെണ്ടമേളവും വെടിക്കെട്ടും കേട്ടശേഷം പണ്ടാര അടുപ്പില്‍ നിന്ന് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകരുന്നതോടെ പൊങ്കാല അര്‍പ്പണത്തിന് തുടക്കമാകും.
പൊങ്കാലയില്‍ പങ്കെടുക്കുന്നവര്‍ക്ക് വിവിധ സംഘടനകള്‍ പ്രഭാത ഭക്ഷണവും കുടിവെള്ളവും സൗജന്യമായി വിതരണം ചെയ്യും. വിവിധ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വൈദ്യസഹായവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.പൊങ്കാല കലങ്ങളില്‍ തീര്‍ഥം തളിക്കുന്നതിന് 100 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 500 പുരുഷ വോളണ്ടിയര്‍മാരും 200 മഹിളാ പ്രവര്‍ത്തകരും സഹായത്തിന് ഉണ്ടാകും.
കൊല്ലം കോര്പ്പറേഷന്, സിറ്റി പോലീസ്, ഫയര്‍ഫോഴ്സ്, ആരോഗ്യവകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.പൊങ്കാല അര്‍പ്പിക്കുന്നവരുടെ സൗകര്യാര്‍ഥം കൊല്ലം നഗരത്തെ 45 ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഓരോ ബ്ലോക്കിലേക്കും ആവശ്യമായ ചുടുകട്ട, വെള്ളം, കുടിവെള്ളം എന്നിവ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.