പത്തനാപുരം:പുന്നലയില്‍ ഡിവൈഎഫ്‌ഐ ബിജെപി സംഘര്‍ഷം; മൂന്ന്‌പേര്‍ക്ക് പരിക്ക്.ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് സംഘട്ടനത്തിന് കാരണമായത്. പുന്നല ശ്രീനീലകണ്ഠപുരം ശിവക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങള്‍ ഇന്നലെ രാത്രിയില്‍ ആറ് പേരടങ്ങുന്ന സംഘം നശിപ്പിച്ചു.ഇതറിഞ്ഞെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ഇവരെ തടയുകയും,വാക്കേറ്റത്തിലേര്‍പ്പെടുകയും ചെയ്തു.ഇത് സംഘര്‍ഷത്തിനും കാരണമായി.
സംഘര്‍ഷത്തില്‍ബിജെപിപ്രവര്‍ത്തകരായരതീഷ്,അജേഷ്,വിഷ്ണു എന്നിവര്‍ക്ക് പരിക്കേറ്റു.ഇവര്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.വിവരമറിഞ്ഞെത്തിയ പത്തനാപുരം എസ്‌ഐ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ പടയണിപ്പാറ സ്വദേശിഅഖേഷി(21)നെ കസ്റ്റഡിയിലെടുത്തു.ഒപ്പമുണ്ടായിരുന്നവര്‍ സമീപത്തുള്ള സിപിഎം പാര്‍ട്ടി ഓഫീസില്‍ കയറി ഒളിച്ചു.
സംഭവത്തില്‍പത്തനാപുരംപോലീസ്‌കേസെടുത്തു.രണ്ടാഴ്ച്ചയ്ക്ക് മുന്‍പ് പ്രദേശത്ത് സംഘര്‍ഷം നടത്തുകയും വാഹനം അടിച്ചുതകര്‍ക്കുകയും ചെയ്ത സംഘത്തിലുള്ളവരാണ് പ്രതികളെന്ന് പോലീസ് പറയുന്നു.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്.