പൂഴിക്കാട് ചിറമുടിയിലെ ടൂറിസം സാധ്യത പരിശോധിക്കും

alp-tourisamപന്തളം: പന്തളം നഗരസഭയുടെ അധീനതയില്‍ പൂഴിക്കാട് ചിറമുടിയിലുള്ള ഏഴേക്കര്‍ സ്ഥലത്ത് വിനോദസഞ്ചാര കേന്ദ്രം നിര്‍മിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു.സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് എംഎല്‍എ ഇക്കാര്യമറിയിച്ചത്. പദ്ധതിക്കായി മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ ചെന്നൈയിലെ പ്രമുഖ ആര്‍ക്കിടെക്റ്റിനു നിര്‍ദേശം നല്കി. ചുറ്റുമതില്‍ നിര്‍മാണം, നടപ്പാത, മിനി പാര്‍ക്ക്, ഇരിപ്പിടങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉണ്ടാവണമെന്നാണ് നിര്‍ദേശം.

ഇവിടെയുള്ള വിസ്തൃതമായ കുളത്തിനു മധ്യത്തിലായി പ്രതിമ, ഇവിടേക്കെത്താന്‍ ചെറിയ തൂക്കുപാലം, ബോട്ടിംഗ് എന്നിവയും പരിഗണിക്കുന്നുണ്ട്. അടൂര്‍ ആര്‍ഡിഓ ആര്‍.രഘു, തഹസില്‍ദാര്‍ ജി.രാജു, ഡിറ്റിപിസി സെക്രട്ടറി വര്‍ഗീസ് പുന്നന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ ഡി.രവീന്ദ്രന്‍, നിര്‍മിതി കേന്ദ്രത്തിന്റെ കണ്‍സള്‍ട്ടന്റ് തോമസ് മാത്യു, കൗണ്‍സിലര്‍ നി ഷാ ബി നന്‍സണ്‍ എന്നിവരും എംഎല്‍എയ് ക്കൊപ്പമുണ്ടായിരുന്നു.

Related posts