ഡ്രൈവിംഗ് സീറ്റിൽ മാവേലി! എരുമേലി- പറക്കവെട്ടി ബസിൽ കയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു; സൂക്ഷിച്ചു നോക്കിയപ്പോള്‍ സംഗതി പിടികിട്ടി; ഡ്രൈവർ അഖിൽ തന്നെ

എരുമേലി- പറക്കവെട്ടി ബസിൽ കയറിയ യാത്രക്കാർ ആദ്യമൊന്ന് അമ്പരന്നു. ഡ്രൈവർ സീറ്റിൽ സാക്ഷാൽ‌ മാവേലിത്തമ്പുരാൻ. കിരീടവും കുടവയറുമൊക്കെയായി ചിരിച്ചു വളയം പിടിക്കുന്ന മാവേലി വഴിയരികിലുള്ളവരെ കൈവീശി ആശംസകൾ നേരുന്നു. സൂക്ഷിച്ചു നോക്കിയപ്പോളാണ് സംഗതി പിടികിട്ടിയത്. ഡ്രൈവർ അഖിൽ തന്നെയാണ് കക്ഷി.

തിരുവോണനാളിൽ യാത്രക്കാർക്ക് ഓണാശംസകൾ അറിയിക്കാൻ ബസ് ജീവനക്കാർ ഡ്രൈവറെ മാവേലിയാക്കിയാണ് സർവീസ് നടത്തിയത്. ഇതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

Related posts