പൂവാല ശല്യം: മലപ്പുറത്ത് പോലീസ് നടപടി തുടങ്ങി

ktm-poovalanമലപ്പറം: സ്കൂള്‍ പ്രവൃത്തി സമയങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ സ്കൂള്‍ക്കു മുമ്പില്‍ വിലസുന്ന പൂവാലന്‍മാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി തുടങ്ങി. ഇന്നലെ മലപ്പുറം എംഎസ്പി. ഹയര്‍സെക്കന്‍ഡറി സ്കൂളിനു മുമ്പില്‍ അപകടകരമായ വിധത്തിലും അശ്രദ്ധമായും അമിത വേഗതയില്‍ വാഹനമോടിച്ച പൂവാലന്‍മാരുടെ വാഹനങ്ങള്‍ മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പിടിച്ചെടുത്തു.

പിടിച്ചെടുത്ത വാഹനങ്ങളില്‍ ഒരു ബുള്ളറ്റ് ബൈക്ക് കഴിഞ്ഞ യാഴ്ച മലപ്പുറത്തു നിന്നും മോഷണം പോയതാ ണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറം ഡിവൈഎസ്പി പി.എം.  പ്രദീപിന്റെ നേതൃത്വ ത്തിലുള്ള  സംഘമാണ് വാഹനങ്ങള്‍ പിടികൂടി  നിയമനടപടി സ്വീകരിച്ചത്. സക്വാഡില്‍ സിഐ പ്രേംജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുസ്തഫ, അബ്ദുള്‍ ലത്തീഫ്, സജിത്ത്, അനൂഷ് എന്നിവരും ഉണ്ടായിരുന്നു. ഇത്തരക്കാര്‍ക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്പി അറിയിച്ചു.

Related posts