റ​ഷ്യ​ൻ ആ​ക്ര​മ​ണ​ത്തി​ൽ 31,000 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: സെ​ല​ൻ​സ്കി

കീ​വ്: റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ൽ ര​ണ്ടു​വ​ർ​ഷ​ത്തി​നി​ടെ യു​ക്രെ​യ്ന് 31,000 സൈ​നി​ക​രെ ന​ഷ്‌​ട​മാ​യെ​ന്നു പ്ര​സി​ഡ​ന്‍റ് വൊ​ളൊ​ദി​മി​ർ സെ​ല​ൻ​സ്കി.

റ​ഷ്യ​ൻ സൈ​നി​ക പ​ദ്ധ​തി​യെ സ​ഹാ​യി​ക്കു​മെ​ന്ന​തി​നാ​ൽ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ സൈ​നി​ക​രു​ടെ എ​ണ്ണം വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധം മൂ​ന്നാം വ​ർ​ഷ​ത്തി​ലേ​ക്കു ക​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തേ‌​സ​മ​യം, പാ​ശ്ചാ​ത്യ​രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു യു​ക്രെ​യ്നു വാ​ഗ്ദാ​നം ചെ​യ്ത സ​ഹാ​യ​ങ്ങ​ളി​ൽ പ​കു​തി​യും വൈ​കു​ക​യാ​ണെ​ന്നും ഇ​ത് ജീ​വ​നും ഭൂ​പ്ര​കൃ​തി​യും ന​ഷ്‌​ട​പ്പെ​ടാ​നി​ട​യാ​ക്കു​ന്ന​താ​യും പ്ര​തി​രോ​ധ​മ​ന്ത്രി റ​സ്താം ഉ​മെ​റോ​വ് പ​റ​ഞ്ഞു. യു​ദ്ധ​ത്തി​ൽ റ​ഷ്യ​യ്ക്ക് 40,000ത്തി​നും 50,000ത്തി​നു​മി​ട​യി​ൽ സൈ​നി​ക​രെ ന​ഷ്‌‌​ട​മാ​യെ​ന്നാ​ണു പാ​ശ്ചാ​ത്യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment