പൃഥിയും പാര്‍വതിയും വീണ്ടും

prithv0411എന്നു നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെ ഹിറ്റ്‌ജോടികളായി മാറിയ പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. പ്രമുഖ സംവിധായകന്‍ കമലിന്റെ മകന്‍ ജനൂസ് മുഹമ്മദ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും നായികാനായക ന്മാരാകുന്നത്. പൃഥ്വിയും പാര്‍വതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ചിത്രീകരണം മാര്‍ച്ചില്‍ തുടങ്ങും. ജനൂസ് മുഹമ്മദ് തന്നെയാണ് തിരക്കഥയെ ഴുതിയിരിക്കുന്നത്. ജനൂസിന്റെ രണ്ടാമത്തെ ചിത്രമാണിത്.100 ഡേയ്‌സ് ഒഫ് ലൗ ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനുമായിരുന്നു ഇതിലെ പ്രമുഖ താരങ്ങള്‍.

പൃഥ്വിരാജും പാര്‍വതിയും ആദ്യമായി ഒന്നിച്ചത് എന്ന് നിന്റെ മൊയ്തീനിലാണ്.ബോക്‌സോഫീസില്‍ ചിത്രം വന്‍ വിജയമായിരുന്നു. ഇവര്‍ നായികാനായകന്മാരാകുന്ന രണ്ടാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പോര്‍ച്ചുഗലില്‍ നടന്നുവരികയാണ്. മൈ സ്‌റ്റോറിയെന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് തുടക്കക്കാരിയായ റോഷ്‌നി ദിനകറാണ്. ഈ ജോഡികള്‍ ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കമലിന്റെ മകന്‍ സംവിധാനം ചെയ്യുന്നത്.

Related posts