വീട്ടുകാരെ കാണാൻ രണ്ടു ദിവസത്തെ പരോൾ; ക​ന​ത്ത സു​ര​ക്ഷ​യി​ൽ ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ണ്ണൂ​രി​ൽ


ക​ണ്ണൂ​ർ: കാ​ശ്മീ​ർ തീ​വ്ര​വാ​ദ റി​ക്രൂ​ട്ട്മെ​ന്‍റ് കേ​സി​ലെ​യും കോ​ഴി​ക്കോ​ട് ഇ​ര​ട്ട സ്ഫോ​ട​ന​ക്കേ​സി​ലെ​യും പ്ര​തി ത​ടി​യ​ന്‍റ​വി​ടെ ന​സീ​ർ ക​ന​ത്ത സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​രി​ൽ.

ബം​ഗ​ളൂ​രു ജ​യി​ലി​ൽ ക​ഴി​യു​ന്ന ന​സീ​റി​ന് കൊ​ച്ചി എ​ൻ​ഐ​എ കോ​ട​തി വീ​ട്ടു​കാ​രെ കാ​ണു​വാ​ൻ ര​ണ്ട് ദി​വ​സ​ത്തെ പ​രോ​ൾ ന​ൽകി​യി​രു​ന്നു.​

ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് ഇ​ന്ന​ലെ രാ​ത്രി​യാ​ണ് ക​ന​ത്ത സു​ര​ക്ഷ​യി​ൽ ക​ണ്ണൂ​രി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന്, ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലാ​ണ് പാ​ർ​പ്പി​ച്ച​ത്.

ഇ​ന്നു രാ​വി​ലെ ക​ണ്ണൂ​ർ സി​റ്റി​യി​ലെ വീ​ട്ടി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ൽ വീ​ട്ടു​കാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. അ​ടു​ത്ത ബ​ന്ധു​മി​ത്രാ​ദി​ക​ളു​മാ​യി​ട്ടാ​ണ് കൂ​ടി​ക്കാ​ഴ്ച.

ന​സീ​റി​ന്‍റെ വീ​ടി​ന് ചു​റ്റും രാ​വി​ലെ ത​ന്നെ പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷ​മാ​ണ് ന​സീ​റി​നെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്.

Related posts

Leave a Comment