കോന്നി: പെണ്‍കുട്ടികളെ ബൈക്കില്‍ പിന്തുടര്ന്നു ശല്യം ചെയ്ത യുവാക്കളെ കൂടല്‍ പോലീസ് പിടികൂടി. പത്തനാപുരം സ്വദേശികളായ വിദ്യാര്‍ഥിനികളെ ശല്യം ചെയ്ത മലയാലപ്പുഴ സ്വദേശി പ്രജിത്,വടശേരിക്കര സ്വദേശി ആരോമല്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
പത്തനംതിട്ടയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ സമരമായതിനാല്‍ തിരികെ വീട്ടിലേക്ക് പോകുമ്പോള്‍ പത്തനംതിട്ടയിലും പിന്നീട് ഇവര്‍ സഞ്ചരിച്ചിരുന്ന ബസിന് പിന്നാലെയും എത്തി ശല്യം തുടര്‍ന്നതോടെ പെണ്‍കുട്ടികള്‍ സഹോദരന്മാരെ ഫോണ്‍ ചെയ്ത് വിവരം അറിയിച്ചിച്ചു. ഇവരുടെ നിര്‍ദ്ദേശപ്രകാരം പെണ്‍കുട്ടികള്‍ കൂടലിന് സമീപം ഇഞ്ചപ്പാറയില്‍ ബസിറങ്ങി. ഇതറിയാതെ വീണ്ടും ശല്യം ചെയ്യാന്‍ ബൈക്കിലെത്തിയ രണ്ടുപേരെയും പോലീസില്‍ വിവരം അറിയിച്ച് പിടികൂടുകയായിരുന്നു.