ഇ​തൊ​രു അ​ടി​പൊ​ടി ഓ​ഫ​റ​ല്ലെ! 199 രൂ​പ​യ്ക്ക് ക​ഴി​ക്കാം അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി; ഒ​റ്റ നി​ബ​ന്ധ​ന മാ​ത്രം…

സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഹോ​ട്ട​ലു​ക​ളി​ല്‍ ഭ​ക്ഷ​ണ​ത്തി​ന്‍റെ വി​ല​യും കുത്തനെ ഉയരുകയാണ്. ഇ​ങ്ങ​നെ​യു​ള്ളപ്പോൾ തെ​രു​വി​ലെ ചെ​റു​കി​ട ഭ​ക്ഷ​ണ​ശാ​ല​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​ണ്.

ചെ​റി​യ തു​ക​യ്ക്ക് വ​യ​റും മ​ന​സും നി​റ​യെ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ക​ഴി​ക്കാ​മെ​ന്ന​ത് ത​ന്നെ​യാ​ണ് ഇ​ത്ത​രം ക​ട​ക​ളു​ടെ പ്ര​ത്യേ​ക​ത​യും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

ഫ​രീ​ദാ​ബാ​ദി​ല്‍ നി​ന്നു​ള്ള ഒ​രു തെ​രു​വിലെ ഭ​ക്ഷ​ണ ക​ച്ച​വ​ട​ക്കാ​ര​ന്‍ ത​ന്‍റെ ക​ട​യി​ല്‍ വി​ശ​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് വെ​റും 199 രൂ​പ​യ്ക്ക് ന​ല്‍​കു​ന്ന​ത് അ​ണ്‍​ലി​മി​റ്റ​ഡ് വെ​ജ് താ​ലി​യാ​ണ്.

ഫ​രീ​ദാ​ബാ​ദി​ലെ ഒ​രു സ്ട്രീ​റ്റ് ഫു​ഡ് ഔ​ട്ട്‌​ലെ​റ്റി​ലാ​ണ് ഈ ​ക​ട. എ​ന്നാ​ല്‍ 199 രൂ​പ​യ്ക്ക് അ​ണ്‍​ലി​മി​റ്റ​ഡ് താ​ലി ത​രു​മ്പോ​ള്‍ ഒരു വ്യ​വ​സ്ഥ പാലിക്കേണ്ടതുണ്ട്. താ​ലി പ​ങ്കി​ട്ട് ക​ഴി​ക്കാ​തെ ഒ​റ്റ​ക്ക് അ​വി​ടെ ഇ​രു​ന്ന് ത​ന്നെ ക​ഴി​ക്ക​ണ​മെ​ന്ന​താ​ണ് വ്യവസ്ഥ.

ഈ അപൂർവ ഓഫറിനെക്കുറിച്ചുള്ള വീ​ഡി​യോ പ്ര​ശ​സ്ത ഫു​ഡ് ബ്ലോ​ഗ​ര്‍ ഫു​ഡി വി​ശാ​ല്‍ യൂ​ട്യൂ​ബി​ലും ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലും പ​ങ്കു​വെ​ച്ചു. ഇ​ത് പോ​സ്റ്റ് ചെ​യ്ത​ത് മു​ത​ല്‍ ധാ​രാ​ളം പേ​രാ​ണ് വീ​ഡി​യോ ക​ണ്ട​ത്. വീ​ഡി​യോ ക​ണ്ട പ​ല​രും രു​ചി​ക​ര​മാ​യ താ​ലി പ​രീ​ക്ഷി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന ക​മ​ന്‍റുകളുമായെത്തി.

Related posts

Leave a Comment