പെണ്‍കുട്ടിയെ അപമാനിച്ച യുവാവിനെ നാട്ടുകാര്‍ പോലീസിലേല്‍പ്പിച്ചു

ktm-arrestകോഴിക്കോട്: ട്യൂഷന്‍ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന 12കാരിയെ നടുറോഡില്‍ അപമാനിച്ച യുവാവിനെ നാട്ടൂകാര്‍ പിടികൂടി കൈകാര്യം ചെയ്തതിന് ശേഷം പോലീസില്‍ ഏല്‍പ്പിച്ചു. മലാപ്പറമ്പ് എയുപി സ്കൂളിന് സമീപം താമസിക്കുന്ന ബിജോയ്(37)യെയാണ് പിടികൂടിയത്. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ പാറോപ്പടി-കണ്ണാടിക്കല്‍ റോഡ് ജംഗ്ഷനിലാണ് സംഭവം. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ബിജോയ് പെണ്‍കുട്ടിയെ കണ്ടതിനെ തുടര്‍ന്ന് വാഹനം തിരിച്ച് വന്ന്  കുട്ടിയെ ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ട നാട്ടുകാര്‍ ഇയാളുടെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. പിന്നീട് ചേവായൂര്‍ പോലീസില്‍ ഏല്‍പ്പിച്ചു.

Related posts