പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്കനായ ബന്ധുവിനെ അറസ്റ്റു ചെയ്തു

ktm-peedanamarrestകോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ചുമട്ട് തൊഴിലാളി അറസ്റ്റില്‍. മണര്‍കാട് കവലയിലെ ചുമട്ട് തൊഴിലാളിയായ മധ്യവയസ്കനെയാണു മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.ബന്ധുവായ പെണ്‍കുട്ടിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചുവരികയായിരുന്നുവെന്നു പോലീസ് പറഞ്ഞു. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മുത്തശി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടര്‍ കൗണ്‍സിലിംഗിനു നിര്‍ദേശിക്കുകയുമായിരുന്നു.  തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts