പേരാമ്പ്ര : നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളില്‍പ്പെട്ട ജനങ്ങളുടെ ചിരകാല സ്വപ്നമായ പേരാമ്പ്ര താലൂക്കാശുപത്രി കാഷ്വാലിറ്റി ഇന്നു രാവിലെ പ്രവര്‍ത്തനമാരംഭിച്ചു. സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി ടി.പി.രാമ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി.സതി അദ്ധ്യക്ഷത വഹിച്ചു. ഡോ.വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കുഞ്ഞമ്മത് പേരാമ്പ്ര ബെഡ് സമര്‍പ്പണം നടത്തി. കെ.എം.റീന, പി.പി.രാധാകൃഷ്ണന്‍ , എ.കെ.ബാലന്‍, അജിത കൊമ്മിണിയോട്ട്, രതി രാജീവ്, ഡോ.സരിത, ഡോ.ബാബുരാജ്, എം.കുഞ്ഞമ്മത് മാസ്റ്റര്‍, എന്‍.പി.ബാബു, ഇ.വി.രാമചന്ദ്രന്‍, എസ്.കെ.അസ്സയിനാര്‍, കെ.കെ.രജീഷ്, ബേബി കാപ്പുകാട്ടില്‍, മനോജ് ആവള, കിഴക്കയ്യില്‍ ബാലന്‍, കെ.ലോഹ്യ കെ.സജീവന്‍ മാസ്റ്റര്‍, ഒ.ടി.ബഷീര്‍, എം.രാമുണ്ണി, ബാദുഷ അബ്ദുസലാം, വി.കെ.ഭാസ്കരന്‍, വി.പി.ശശിധരന്‍, ശശീന്ദ്രന്‍ കീര്‍ത്തി എന്നിവര്‍ പ്രസംഗിച്ചു. ഇ.പി. കാര്‍ത്ത്യായനി ടീച്ചര്‍ സ്വാഗതവും ബിഡിഒ രമാകാന്ത് പൈ നന്ദിയും പറഞ്ഞു.