പൊട്ടിത്തെറിച്ച് കനിഹ! നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല ഞാന്‍; വിവാഹ മോചനം പോയിട്ട് ഒന്നു കലഹിക്കുകകൂടി ചെയ്തിട്ടില്ല…

kaniha‘നുണ കഥകളിലും ഗോസിപ്പുകളിലും തളരുന്നയാളല്ല ഞാന്‍…’ ഭര്‍ത്താവ് ശ്യാമുമായുള്ള തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളില്‍ വന്ന വാര്‍ത്തകളോട് പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കനിഹ ഇങ്ങനെ പ്രതികരിച്ചത്.

അമലപോളിന്റെയും ദിവ്യാഉണ്ണിയുടെയും വിവാഹമോചനവാര്‍്ത്തകള്‍ക്കിടെ കനിഹയും വേര്‍പിരിയുന്നതായി കഴിഞ്ഞദിവസം വാര്‍ത്ത വന്നിരുന്നു. ഇരുവരും പിണക്കത്തിലാണെന്നും രണ്ടു സ്ഥലങ്ങളിലായിട്ടാണ് താമസമെന്നും തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്തയോട് കനിഹ പ്രതികരിച്ചിരുന്നില്ല. വാര്‍ത്ത സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ ഒടുവില്‍ കനിഹ നേരിട്ട് പ്രതികരണവുമായെത്തി. വിവാഹമോചനവാര്‍ത്ത അസംബന്ധമാണ്. ഞാനും ശ്യാമും (ഭര്‍ത്താവ്) തമ്മില്‍ ചില പ്രശ്‌നങ്ങളൊക്കെയുണ്ട്. അതിന് അര്‍ത്ഥം വിവാഹമോചിതരായെന്നല്ല. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കെട്ടിചമച്ച വാര്‍ത്ത മാത്രമാണിതെന്നായിരുന്നു കനിഹയുടെ മറുപടി.

എട്ട് വര്‍ഷം മുമ്പ് വിവാഹിതരായ താനും ഭര്‍ത്താവ് ശ്യാമും തമ്മില്‍ ഇപ്പോഴും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്. ആറ് വയസുളള മകനൊടൊപ്പം സന്തോഷജീവിതം നയിക്കുന്ന തന്നെ ആവശ്യമില്ലാത്ത കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും കനിഹ ആവശ്യപ്പെട്ടു. ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും കനിഹ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകളില്‍ നിന്ന് ഭര്‍ത്താവിനെ മാറ്റി നിര്‍ത്തിയതാണ് ഇരുവരും തമ്മില്‍ പിരിയുകയാണെന്ന വാര്‍ത്തകള്‍ക്ക് കാരണമായി ചൂണ്ടികാട്ടുന്നത്.

Related posts