പാ​ലാ​യി​ൽ ന​വ​കേ​ര​ള സ​ദ​സ്; പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

പാ​ലാ: ന​വ​കേ​ര​ള സ​ദ​സി​നാ​യു​ള്ള പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. പ​ന്ത്ര​ണ്ടി​നാ​ണ് സ​ദ​സ് ന​ട​ത്തു​ന്ന​ത്. ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ പു​ല്‍​ത്ത​കി​ടി​യി​ലാ​ണ് പ​ന്ത​ല്‍ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. 26,000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​ത്തി​ലാ​ണ് വേ​ദി​യും പ​ന്ത​ലും ഒ​രു​ങ്ങു​ന്ന​ത്.

സ്റ്റേ​ഡി​യ​ത്തി​ലെ സി​ന്ത​റ്റി​ക് ട്രാ​ക്കി​നു കേ​ടു​പാ​ടു​ണ്ടാ​കാ​ത്ത​വി​ധം വ​ള​രെ സൂ​ഷ്മ​മാ​യും എ​ന്‍​ജി​നീ​യ​ര്‍ വി​ഭാ​ഗ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണു നി​ര്‍​മാ​ണ​മെ​ന്നു സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ആ​ര്‍​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു​വും ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജോ​സി​ന്‍ ബി​നോ​യും അ​റി​യി​ച്ചു.

നി​ര്‍​മാ​ണ സാ​മ​ഗ്ര​ഹി​ക​ളു​മാ​യി വാ​ഹ​ന​ങ്ങ​ള്‍ സ്റ്റേ​ഡി​യ​ത്തി​നു​ള്ളി​ലേ​ക്കു പ്ര​വേ​ശി​ക്കു​ക​യി​ല്ല. ത​ല​ച്ചു​മ​ടാ​യി​ട്ടാ​ണ് സാ​മ​ഗ്ര​ഹി​ക​ള്‍ എ​ത്തി​ക്കു​ക. മ​ണ്ണി​ല്‍ കു​ഴി എ​ടു​ക്കാ​ത്ത വി​ധ​മു​ള്ള തൂ​ണു​ക​ളി​ലാ​ണ് നി​ര്‍​മ്മാ​ണം. സി​ന്ത​റ്റി​ക് ട്രാ​ക്കി​ല്‍ ജോ​ലി​ക്കാ​ര്‍ പ്ര​വ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് കാ​ര്‍​പ്പെ​റ്റ് വി​രി​ച്ച് സു​ര​ക്ഷി​ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. നി​ല​വി​ലെ സ്റ്റേ​ഡി​യ​ത്തി​ലെ സ്ഥി​തി വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തി​യ ശേ​ഷ​മാ​ണ് പ​ന്ത​ല്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഏ​താ​നും ദി​വ​സം മു​മ്പേ നി​ര്‍​മാ​ണ​ത്തി​നു തു​ട​ക്ക​മി​ട്ട​ത് എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ പൊ​തു​മ​രാ​മ​ത്ത് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും നി​ര്‍​മാ​ണ​പു​രോ​ഗ​യും സ്റ്റേ​ഡി​യം സം​ര​ക്ഷ​ണ​വും സ​മ​യാ​സ​മ​യ​ങ്ങ​ളി​ല്‍ നി​രീ​ക്ഷി​ക്കും.10,000 പേ​ര്‍​ക്കു​ള്ള സ​ജീ​ക​ര​ണ​ങ്ങ​ളും ഇ​രി​പ്പി​ട​ങ്ങ​ളു​മാ​ണ് ത​യാ​റാ​വു​ന്ന​ത്.

Related posts

Leave a Comment