പൊതുവിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് കാനം രാജേന്ദ്രന്‍

ALP-KANAMആലപ്പുഴ: പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ നേരേചൊവ്വേ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും എല്‍ഡിഎഫ് സര്‍ക്കാര്‍ പരിശ്രമിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.  വി്ദ്യാഭ്യാസ മേഖല കച്ചവട മേഖലയായും ലാഭം കൊയ്യുന്ന ഇടമായും മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികള്‍ കൂടുതല്‍ പഠിച്ചു മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

ആലപ്പുഴ ജില്ല ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എസ്. കരുണാകര കുറുപ്പ് സ്്മാരക പൊതു പ്രവര്‍ത്തക പുരസ്കാരം ഇ.എ. കുമാരനു നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.  വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡുകള്‍, മെമന്റോ, പഠനോപകരണങ്ങള്‍, പഠന ധനസഹായം എന്നിവയും ചടങ്ങില്‍ വിതരണം ചെയ്തു.

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി. പുരുഷോത്തമന്‍ അനുസ്മരണ പ്രഭാഷണം നടത്തി.  പി. ജ്യോതിസ് അധ്യക്ഷത വഹിച്ചു.  എ. ശിവരാജന്‍, ടി.ജെ. ആഞ്ചലോസ്, എന്‍. സുകുമാര പിള്ള, അഡ്വ. ജോയിക്കുട്ടി ജോസ്, പി.വി. സത്യനേശന്‍, പി.യു. അബ്ദുള്‍കലാം, അഡ്വ. എന്‍.പി. കമലാധരന്‍, ഡി.പി. മധു, ബി. ്അന്‍സാരി, റോസമ്മ ദേവസ്യ എന്നിവര്‍ പ്രസംഗിച്ചു.

Related posts