കളമശേരി: പൊള്ളുന്ന വേനലില്‍ യാത്രക്കാര്‍ക്ക് ആശ്വാസമായി കളമശേരി എച്ച് എം ടി ജംഗ്ഷനില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു. സിനിമ സീരിയല്‍ അണിയറ പ്രവര്‍ത്തകരുടെ സംഘടനയായ ഷെയര്‍ ആന്‍ഡ് കെയര്‍ ആണ് ബസ് സ്‌റ്റോപ്പില്‍ സൗജന്യ കുടിവെള്ള വിതരണം നടപ്പിലാക്കിയത്. എച്ച് എം ടി ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ കളമശ്ശേരി നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ വീമോള്‍ വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ ആഴ്ചയില്‍ ഇടപ്പള്ളി ടോളിലും കുടിക്കാനുള്ള ശുദ്ധജല സൊസൈറ്റി സൗകര്യം ഒരുക്കിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും വഴിയോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നവര്‍ക്ക് പോതിചോര്‍ കൊടുക്കുന്ന പദ്ധതിയും നടപ്പിലാക്കി വരുന്നു. “അരച്ചാണ്‍ വയറിനു ഒരു പൊതി ചോര്‍” എന്ന ഈ പദ്ധതി കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മുടങ്ങാതെ പ്രവര്‍ത്തിക്കുന്നുണ്ട്.