പോലീസ് പിടികൂടിയ തോണികള്‍ ബോട്ടുജെട്ടിയില്‍; വളപട്ടണത്ത് യാത്രാബോട്ട് അടുപ്പിക്കാനായില്ല

knr-thoniപാപ്പിനിശേരി: മണല്‍ വാരുന്നതിനിടയില്‍ പോലീസ് പിടികൂടിയ തോണികള്‍ വളപട്ടണം ബോട്ടുജെട്ടിയില്‍ വെള്ളത്തില്‍ മുക്കിവച്ചതിനെ തുടര്‍ന്ന് യാത്രാബോട്ട് അടുപ്പിക്കാനായില്ല. പറശിനിക്കടവില്‍ നിന്നും ഇന്ന് രാവിലെ ഏഴോടെ മാട്ടൂലിലേക്ക് തിരിച്ച ജലഗാതഗത വകുപ്പിന്റെ യാത്രാബോട്ടാണ് ജെട്ടിയില്‍ അടുപ്പിക്കാന്‍ കഴിയാതായത്. തുടര്‍ന്ന് നാട്ടുകാരും ബോട്ട് ജീവനക്കാരും വെള്ളത്തില്‍ മുങ്ങിക്കിടന്ന തോണികള്‍ മാറ്റിയതിന് ശേഷമാണ് ബോട്ട്‌ജെട്ടിയില്‍ അടുപ്പിച്ചത്. വളപട്ടണം പുഴയില്‍ നിന്നും മണല്‍ വാരുന്ന തോണികള്‍ പോലീസ് പിടികൂടിയാല്‍ ജെട്ടിയില്‍ കൊണ്ടുവന്ന് വെള്ളത്തില്‍ മുക്കിയിടുകയാണ് പതിവ്.

Related posts