ഇരിട്ടി ലീഗ് ഓഫീസിലെ സ്ഫോടനം; ഉന്നത നേതാക്കളെ ചോദ്യം ചെയ്തു ; പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്ന് സിപിഎം

ഇ​രി​ട്ടി: ഇ​രി​ട്ടി ലീ​ഗ് ഓ​ഫീ​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ബോം​ബ് സ്‌​ഫോ​ട​നം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം ഊ​ര്‍​ജി​തം. ലീ​ഗ് ഉ​ന്ന​ത നേ​താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ലീ​ഗ് ഓ​ഫീ​സി​ലെ മി​നി​ട്‌​സ് ബു​ക്ക് ഉ​ള്‍​പെ​ടെ​യു​ള​ള രേ​ഖ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.

ഇ​രി​ട്ടി ഡി​വൈ​എ​സ്പി പ്ര​ജീ​ഷ് തോ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ലാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ലീ​ഗ് ഓ​ഫീ​സി​ല​ല്ല സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്നും സ്‌​ഫോ​ട​ന​ത്തി​ന് ശേ​ഷം പോ​ലീ​സ് ഗോ​വി​ണി​പ്പ​ടി​യി​ല്‍ നി​ന്നും മ​റ്റു​മാ​യി ക​ണ്ടെ​ത്തി​യ ബോം​ബു​ക​ളും ആ​യു​ധ​ങ്ങ​ളും മ​റ്റാ​രോ കൊ​ണ്ടു​വ​ച്ച​താ​ണെ​ന്നു​മാ​ണ് ലീ​ഗ് നേ​താ​ക്ക​ളു​ടെ മൊ​ഴി.

സ​മീ​പ​ത്തെ കെ​ട്ടി​ട​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. സംഭവം ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ നാ​ടി​ന് ക​ടു​ത്ത ഉ​ത്ക​ണ്ഠ​യും ആ​ശ​ങ്ക​യു​മു​ണ്ടെ​ന്ന് സി​പി​എം ഇ​രി​ട്ടി ഏ​രി​യാ ക​മ്മി​റ്റി പ്ര​സ്താ​വി​ച്ചു.

ക​ള്ള​ക്കേ​സ് ചു​മ​ത്തു​ന്നു എ​ന്ന മ​ട്ടി​ല്‍ ചി​ല നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം ആ​ടി​നെ പ​ട്ടി​യാ​ക്ക​ലാ​ണ്. ലീ​ഗി​ല്‍ മി​ത​വാ​ദി​ക​ളും അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന ചി​ല പു​തു​ത​ല​മു​റ നേ​താ​ക്ക​ളു​മു​ണ്ട്. അ​ക്ര​മ​കാ​രി​ക​ളെ ക​ണ്ടെ​ത്തി ത​ള്ളി​പ്പ​റ​യു​ന്ന​തി​ന് പ​ക​രം അ​ത്ത​ര​മൊ​രു സം​ഭ​വ​മേ ന​ട​ന്നി​ല്ലെ​ന്നു പ​റ​യു​ന്ന ലീ​ഗ് നേ​താ​ക്ക​ള്‍ നി​യ​മ​വാ​ഴ്ച​യെ വെ​ല്ലു​വി​ളി​ക്കു​ന്ന അ​ക്ര​മി​ക​ളെ ര​ക്ഷി​ക്കു​ക​യാ​ണ്. യ

​ഥാ​ര്‍​ത്ഥ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ പോ​ലീ​സ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഏ​രി​യാ സെ​ക്ര​ട്ട​റി ബി​നോ​യ് കു​ര്യ​ന്‍ പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts