പ്രകൃതി വിരുദ്ധ പീഡനം: രണ്ട് ആസാമികള്‍ അറസ്റ്റില്‍; പിടിയിലായത് ആലുവയില്‍; പ്രതികളെ കീഴ്‌പ്പെടുത്തിയത് നാട്ടുകാരുടെ സഹായത്തോടെ

arrestആലുവ: ഒമ്പത് വയസുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിന് ഉപയോഗിക്കാന്‍ ശ്രമിച്ച രണ്ട് ആസാം സ്വദേശികളെ അമ്പലമേട് പോലീസ് അറസ്റ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരുമാസത്തോളമായി പോലീസ് അന്വേഷിച്ചു വരുന്ന പ്രതികളെ ആലുവയ്ക്കടുത്ത് ഉളിയന്നൂരില്‍നിന്നാണ് ഇന്നലെ രാത്രി പിടികൂടിയത്. അസം സ്വദേശികളായ ഷറഫുള്‍ ഇസ്ലാം (20), അനാര്‍ ഹുസൈന്‍(22) എന്നിവരെ അമ്പലമേട് എസ്‌ഐ ദിനേശിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്.

അമ്പലമേട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരുന്ന നാട്ടുകാരനായ ബാലനെ പ്രതികള്‍ ചേര്‍ന്ന് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഉപയോഗിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് കുട്ടി വീട്ടുകാരോട് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ പ്രതികള്‍ അവിടെനിന്നും മുങ്ങി പെരുമ്പാവൂരിലും തുടര്‍ന്ന് ആലുവയിലും താമസിച്ച് ജോലി ചെയ്തുവരുന്നതിനിടെയാണ് ഉളിയന്നൂരില്‍ പിടിയിലാകുന്നത്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ച് ആലുവയിലെത്തിയ അമ്പലമേട് പോലീസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാരുടെ സഹായത്തോടെയാണ് കീഴ്‌പ്പെടുത്തിയത്.പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Related posts