ഹെപ്പറ്റൈറ്റിസ്; സ്വയം ചികിത്സ അപകടം
ഹെപ്പറ്റൈറ്റിസ് ഉള്ള 70 ശതമാനത്തിലധികം പേർക്കും മഞ്ഞപ്പിത്തവും കാണാം. മഞ്ഞപ്പിത്തം കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. ഇത് ബാധിക്കുന്നവരിൽ നഖത്തിനും കണ്ണുകൾക്കും മൂത്രത്തിനും തുടർന്ന് ശരീരമാസകലവും മഞ്ഞനിറം കാണുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ഏകദേശം ഒരു മാസത്തോളം സമയം എടുക്കാറുണ്ട് ദഹന സംബന്ധമായ ബുദ്ധിമുട്ടുകൾ ആരംഭിക്കാൻ. വിശപ്പില്ലായ്മ, വയറുവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി എന്നിവയുണ്ടാകും. ചിലരിൽ കുളിര്, പേശിവേദന, സന്ധിവേദന ചുമ, ജലദോഷം, മലബന്ധമോ വയറിളക്കമോ, ചൊറിച്ചിൽ, ചൊറിഞ്ഞു തടിക്കൽ...