ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. യുഡിഎഫ് ഇരിക്കൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി കെ.സി. ജോസഫിന്റെ കീയച്ചാല്‍, വളക്കൈ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. കീയച്ചാലില്‍ കഴിഞ്ഞ ദിവസം ഫഌക്‌സ്‌ബോര്‍ഡ് നശിപ്പിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ വീണ്ടും സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡ് നശിപ്പിച്ച തോട്ടിലെറിഞ്ഞു.
സംഭവത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ സി.കെ. മുഹമ്മദ് ജനറല്‍ കണ്‍വീനര്‍മാരായ പി.സി. ഷാജി, തോമസ് വെക്കത്താനം എന്നിവര്‍ പ്രതിഷേധിച്ചു. എല്‍ഡിഎഫ് ഇരിക്കൂര്‍ നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ.ടി. ജോസിന്റെ ചുഴലി, കൊയ്യം ഭാഗങ്ങളില്‍ സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. അഞ്ചു ഫഌക്‌സ് ബോര്‍ഡുകളാണ് ഈ ഭാഗങ്ങളില്‍ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം. ജോസഫ്, കണ്‍വീനര്‍ പി.കെ. മധുസൂദനന്‍ എന്നിവര്‍ പ്രതിഷേധിച്ചു.