കൊച്ചി: പോലീസ് കസ്റ്റഡിയിലുള്ള ജിഷയുടെ കൊലയാളി എന്ന പറയപ്പെടുന്നയാള്‍ ലൈംഗിക വൈകൃതമുള്ളയാളാണെന്ന് വിവരം ലഭിച്ചു. മദ്യപനായിരുന്ന ഇയാളുടെ ഇംഗിതത്തിന് വഴങ്ങാത്തതാണ് ജിഷയുടെ കൊലപാതകത്തില്‍ കലാശിച്ചത്. തുടര്‍ന്ന് മൃതദേഹത്തില്‍ ക്രൂരമായി പരിക്കേല്‍പ്പിക്കുകയായിരന്നു . സംഭവദിവസം രാവിലെയും ഇയാള്‍ ജിഷയുടെ വീട്ടിലെത്തിയിരുന്നുവെന്നും വിവരം ലഭിച്ചിരുന്നു. വീട്ടിലെത്തിയ ഇയാള്‍ ജിഷയോട് മോശമായി പെരുമാറി. ഇതിനോട് രൂക്ഷമായി പ്രതികരിച്ചതിന്റെ പ്രതികാരമായാണ് ജിഷയുടെ കൊലയിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കേണ്ടത് നിര്‍ണായകം
കൊച്ചി: ജിഷയുടെ കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുന്നത് അതീവ നിര്‍ണായകം. കൊലയ്ക്കായി ഉപയോഗിച്ച ആയുധങ്ങള്‍ പ്രതി എവിടെയാണ് മറച്ചുവച്ചിരിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. പ്രതിക്ക് ശിക്ഷ വാങ്ങിനല്‍കുന്നതടക്കമുള്ള കോടതി നടപടിക്രമങ്ങളില്‍ ആയുധങ്ങള്‍ കണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. പ്രതിക്കെതിരെ ജനവികാരം ശക്തമായതിനാല്‍ ഇയാളുമായി ആയുധങ്ങള്‍ കണ്ടെടുക്കാന്‍ പോകുന്നത് ദുഷ്കരമാകാനാണ് സാധ്യത. പ്രതിയില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് ഇതിനകം തന്നെ പോലീസ് ആയുധങ്ങള്‍ സംബന്ധിച്ച് അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് വിവരം.