റിയോ ഡി ഷാനെറോ: റിയോയില്‍ ഇന്ത്യയുടെ അവസാന മെഡല്‍ പ്രതീക്ഷയായ സൈന നെഹ്‌വാള്‍ ജയത്തോടെ തുടങ്ങി. ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഗ്രൂപ്പ് ജിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിന്റെ ലോഹായ്‌നി വിസെന്റെയെയാണ് സൈന പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 21-17, 21-17. നേരത്തെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവും ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയിരുന്നു. ഹംഗറിയുടെ ലൗറ സറോസിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സിന്ധുവും എതിരാളിയെ വീഴ്ത്തിയത്. സ്‌കോര്‍: 21-8, 21-9.
പ്രതീക്ഷയുടെ കോര്‍ട്ടില്‍ സൈന ജയിച്ചു തുടങ്ങി
