പാചകവാതകത്തിൽ വീണ്ടും പൊട്ടിത്തെറി! ഇന്നു കൂടിയത് 50 രൂപ; വെറും ര​ണ്ടാ​ഴ്ച,​ വർധന 100 രൂ​പ; സബ്സിഡി കിട്ടുമോയെന്നു ചോദിച്ചാൽ…

കൊ​ച്ചി: വീ​ണ്ടും ഇ​രു​ട്ട​ടി ന​ല്‍​കി എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍. ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള 14.2 കി​ലോ ഗ്രാ​മി​ന്‍റെ സ​ബ്‌​സി​ഡി സി​ലി​ണ്ട​റി​നു 50 രൂ​പ വ​ര്‍​ധി​പ്പി​ച്ചു.

ഈ ​മാ​സം ര​ണ്ടാം​ത​വ​ണ​യും ക​മ്പ​നി​ക​ള്‍ വി​ല വ​ര്‍​ധി​പ്പി​ച്ച​തോ​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല 700 രൂ​പ പി​ന്നി​ട്ടു.

651 രൂ​പ​യാ​യി​രു​ന്ന സി​ലി​ണ്ട​ര്‍ വി​ല 701 രൂ​പ​യാ​യാ​ണു വ​ര്‍​ധി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു 50 രൂ​പ വ​ര്‍​ധി​പ്പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​മാ​സം ര​ണ്ടാം ത​വ​ണ​യും വി​ല കൂ​ട്ടി​യ​ത്.

ഇ​തോ​ടെ, ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍​മാ​ത്രം 100 രൂ​പ വ​ര്‍​ധി​ച്ചു.

കൂ​ടാ​തെ, 19 കി​ലോ ഗ്രാം ​തൂ​ക്ക​മു​ള്ള വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യി​ല്‍ 32 രൂ​പ​യു​ടെ വ​ര്‍​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

1,330 രൂ​പ​യാ​ണു കൊ​ച്ചി​യി​ല്‍ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന്റെ വി​ല.

ഇ​തൂ​കൂ​ടാ​തെ സ​ബ്‌​സി​ഡി​യു​ള്ള അ​ഞ്ച് കി​ലോ​ഗ്രാം സി​ലി​ണ്ട​റി​ന്‍റെ വി​ല 36 വ​ര്‍​ധി​ച്ച് 260 രൂ​പ​യാ​യി. വ​ര്‍​ധി​പ്പി​ച്ച വി​ല​ക​ള്‍ ഇ​ന്നു മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍​വ​ന്നു.

കൂ​ട്ടി​യ തു​ക സ​ബ്സി​ഡി​യാ​യി ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ഇ​തു​വ​രെ വ്യ​ക്ത​ത വ​ന്നി​ട്ടി​ല്ല.

Related posts

Leave a Comment