പ്രളയാനന്തര പുനർനിർമാണം പരാജയമെന്ന് പറയുന്നവർ പ്രത്യേക മനസ്ഥിതിക്കാരെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന​വ​കേ​ര​ള നി​ര്‍​മ്മാ​ണം പ​രാ​ജ​യ​മെ​ന്ന് പ​റ​യു​ന്ന​വ​ര്‍ പ്ര​ത്യേ​ക മ​ന​സ്ഥി​തി ഉ​ള്ള​വ​രാ​ണെ​ന്നും അ​വ​ര്‍ ദി​വാ​സ്വ​പ്‌​നം കാ​ണു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​രി​ന് പ​റ്റി​യ വീ​ഴ്ച ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് ന​ൽ​കി​യ നോ​ട്ടീ​സി​ന് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. വി.​ഡി സ​തീ​ശ​നാ​ണ് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി തേ​ടി​യ​ത്.

ചാ​ന​ൽ ഇം​പാ​ക്ടി​നു വേ​ണ്ടി​യാ​ണ് അ​ടി​യ​ന്തി​ര പ്ര​മേ​യ നോ​ട്ടീ​സെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​രി​ഹ​സി​ച്ചു. പ്ര​ള​യ​ത്തി​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ ഒ​രു കു​ടും​ബ​ത്തേ​യും ഒ​ഴി​വാ​ക്കി​ല്ലെ​ന്നും പു​ന​ർ​നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു വ​ർ​ഷം വേ​ണ്ടി വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. കേ​ര​ള പു​ന​ർ​നി​ർ​മാ​ണം കേ​വ​ല​മൊ​രു സ​ർ​ക്കാ​ർ സം​വി​ധാ​ന​മ​ല്ല. വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഗ​ഡു​ക്ക​ളാ​യി സ​ഹാ​യം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts