മക്കളെ പോലെ സ്‌നേഹിച്ച വിദ്യാര്‍ഥികളുടെ ജീവന്‍ രക്ഷിക്കാന്‍ സ്വന്തം ജീവന്‍ നല്‍കി! കുട്ടികള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും തീരാനൊമ്പരമായി രേവതി ടീച്ചറിന്റെ വേര്‍പാട്

മൂ​വാ​റ്റു​പു​ഴ: കു​ട്ടി​ക​ൾ​ക്കും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​മ​ട​ക്കം തീ​രാ നൊ​ന്പ​ര​മാ​യി രേ​വ​തി ടീ​ച്ച​റി​ന്‍റെ വേ​ർ​പാ​ട്. നി​യ​ന്ത്ര​ണം ന​ഷ്ട​പെ​ട്ട് പാ​ഞ്ഞെ​ത്തി​യ കാ​റി​ന​ടി​യി​ൽ​പെ​ടാ​തെ കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി​യ അ​ധ്യാ​പി​ക​യു​ടെ മ​ര​ണ​മാ​ണു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക​ട​ക്കം നൊ​ന്പ​ര​മാ​യ​ത്. മ​ക്ക​ളെ പോ​ലെ സ്നേ​ഹി​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യാ​ണു രേ​വ​തി ടീ​ച്ച​ർ സ്വ​ന്തം പ്രാ​ണ​ൻ വി​ട്ടു ന​ൽ​കി​യ​ത്.

ഒ​ട്ടേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​നെ​ടു​ക്കു​മാ​യി​രു​ന്ന ദു​ര​ന്തം രേ​വ​തി​യു​ടെ ജീ​വ​ൻ ത്യ​ജി​ച്ചു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഒ​ഴി​വാ​യ​ത്. യോ​ഗ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു സം​ഘ​ടി​പ്പി​ച്ചി​രു​ന്ന റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ വ​രി​യാ​യി നി​ർ​ത്തു​ക​യാ​യി​രു​ന്നു രേ​വ​തി.

ഇ​തി​നി​ട​യി​ലാ​ണ് കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലേ​ക്കു പാ​ഞ്ഞ​ടു​ത്ത​ത്. ഇ​തു​ക​ണ്ട് ഓ​ടി​യെ​ത്തി​യ രേ​വ​തി വി​ദ്യാ​ർ​ഥി​ക​ളെ ത​ള്ളി മാ​റ്റു​ന്ന​തി​നി​ടെ നി​ല​ത്തേ​ക്കു വീ​ണു. കാ​ർ രേ​വ​തി​യെ​യും വ​ലി​ച്ചി​ഴ​ഞ്ഞു മു​ന്നോ​ട്ടു നീ​ങ്ങു​ന്പോ​ഴും വി​ദ്യാ​ർ​ഥി​ക​ളോ​ട് ഓ​ടി​മാ​റാ​ൻ ക​ര​ഞ്ഞു​വി​ളി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കാ​ർ നി​ന്ന​പ്പോ​ഴേ​ക്കും രേ​വ​തി അ​വ​ശ​യാ​യി ക​ഴ​ഞ്ഞി​രു​ന്നു.

ഗു​രു​ത​ര പ​രി​ക്കേ​റ്റ രേ​വ​തി കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞു​വ​ന്ന​ത്. രേ​വ​തി ടീ​ച്ച​റു​ടെ തി​രി​ച്ചു വ​ര​വി​നാ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ അ​ധ്യാ​പ​ക​രു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്രാ​ർ​ഥ​ന​ക​ൾ വി​ഫ​ല​മാ​ക്കി ഇ​ന്ന​ലെ വൈ​കി​ട്ട് ഏ​ഴു​മ​ണി​യോ​ടെ​യാ​ണു അ​വ​ർ വി​ട​പ​റ​ഞ്ഞ​ത്.

ന​ട്ടെ​ല്ലി​നേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ട​യ്ക്ക് ബോ​ധം തെ​ളി​ഞ്ഞ​പ്പോ​ഴും അ​വ​ർ അ​ന്വേ​ഷി​ച്ച​ത് വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​മാ​യി​രു​ന്നു.

Related posts