പ്രവാസികള്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്നു ഉറപ്പുവരുത്തണം

voter-listദുബായി: ദീര്‍ഘകാലം സ്ഥലത്തില്ലാത്തവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നു നീക്കം ചെയ്തിരിക്കാനിടയുള്ളതിനാല്‍ പ്രവാസികള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിച്ച് വോട്ടു ഉറപ്പുവരുത്തണമെന്ന് ദുബായി കെഎംസിസി പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി എന്നിവര്‍ അറിയിച്ചു.

ദുബായി കെഎംസിസി ഓഫീസില്‍ വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനു തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ അതിന്റെ നമ്പരും കാര്‍ഡില്ലാത്തവര്‍ വീട്ടിലെ വോട്ടുള്ള ഒരംഗത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍, വീട്ടുനമ്പര്‍, വാര്‍ഡ് നമ്പര്‍, വീട്ടുപേര് എന്നീ വിവരങ്ങളുമായി എത്തണം. ലിസ്റ്റില്‍ പേരില്ലാത്തവര്‍ക്ക് വോട്ടു ചേര്‍ക്കുന്നതിനു ദുബായി കെഎംസിസിയില്‍ ഒരിക്കല്‍ക്കൂടി സൗകര്യം ഒരുക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

www.ceo.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്നു പരിശോധിക്കാവുന്നതാണ്.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍

Related posts