പ്രവേശനം നവദമ്പതികള്‍ക്ക് മാത്രം! ഹണിമൂണ്‍ ആഘോഷിക്കാന്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ദ്വീപ് ദുബായിയില്‍ ഒരുങ്ങും

DUBAIദുബായ്: ഹണിമൂണ്‍ ആഘോഷിക്കാന്‍ ഹൃദയത്തിന്റെ ആകൃതിയിലുള്ള ദ്വീപ് ദുബായിയില്‍ ഒരുങ്ങും. ദ ഹാര്‍ട്ട് ഓഫ് യൂറോപ്പ് പദ്ധതിയുടെ ആറ് ഭാഗങ്ങളില്‍ ഒന്നായ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് ഐലന്റ് ആണ് ഹണിമൂണ്‍ റിസോര്‍ട്ടായി ഒരുങ്ങുന്നത്. ദുബായ് തീരത്തു നിന്നു 6.5 കിലോമീറ്റര്‍ അകലെയാണു ഇത്. പൂള്‍ ബാര്‍, റസ്റ്ററന്റ്, സ്പാ, ഡൈവിംഗ് സൗകര്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമായിരിക്കും.

നഗരത്തിരക്കുകളില്‍ നിന്നു മാറി സ്വകാര്യത പകരുന്ന സ്ഥലമായിരിക്കും ഈ ഫൈവ് സ്റ്റാര്‍ റിസോര്‍ട്ട്. ഹെലികോപ്റ്റര്‍, സീപ്ലെയ്ന്‍, ബോട്ട് എന്നിവ ഉപയോഗിച്ച് ദ്വീപിലെത്താം. പദ്ധതിയിലെ മറ്റ് ദ്വീപുകള്‍ സ്വീഡന്‍, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ്, മൊണാക്കോ എന്നിവിടങ്ങളിലാണ്.

Related posts