കു​രുക്ക​ഴി​ക്കാ​ൻ മാ​ത്ര​മ​ല്ല, കു​ഴി​ട​യ്ക്കാ​നും പോ​ലീ​സി​ന​റി​യാം;  തിരക്കേറിയ അശ്വനി ജംഗ്ഷനിലെ കുഴികൾ അടച്ച് ട്രാഫിക് പോലീസ്

തൃ​ശൂ​ർ: തി​ര​ക്കേ​റി​യ ജം​ഗ്ഷ​നി​ലെ കു​രു​ക്ക​ഴി​ക്കാ​ൻ എ​ത്തു​ന്ന പോ​ലീ​സ് റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് മാ​തൃ​ക​യാ​യി. അ​ശ്വ​നി ജം​ഗ്ഷ​നി​ൽ രൂ​പ​പ്പെ​ട്ട കു​ഴി​ക​ൾ അ​ട​യ്ക്കു​വാ​ൻ നി​ര​വ​ധി ത​വ​ണ പ​രാ​തി ന​ൽ​കി​യി​ട്ടും ഭ​ര​ണാ​ധി​കാ​രി​ക​ൾ പാ​ലി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​വ​സാ​നം ട്രാ​ഫി​ക്ക് പോ​ലീ​സ് ത​ന്നെ കു​ഴി​യ​ട​ച്ചു.

കോ​വി​ല​ക​ത്ത​പാ​ടം റോ​ഡി​ലെ കു​ഴി​ക​ൾ മൂ​ലം അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കു​ഴി​ക​ൾ അ​ട​യ്ക്കു​വാ​ൻ പോ​ലീ​സ് ത​ന്നെ രം​ഗ​ത്ത് എ​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​വി​ടെ കു​ഴി​യി​ൽ വീ​ണ ലോ​റി​യി​ൽ നി​ന്നും ആ​സി​ഡ് ഒ​ഴു​കി​യ​ത് പ​രി​ഭ്രാ​ന്ത്രി പ​ര​ത്തി​യി​രു​ന്നു.

അ​ന്ന് ആ​സി​ഡ് വീ​ണ സ്ഥ​ല​ത്ത് മ​ണ​ൽ വി​രി​ച്ച് പ്ര​ശ​നം പ​രി​ഹ​രി​ച്ചു​വെ​ങ്കി​ലും മ​ഴ പെ​യ​തു​പ്പോ​ൾ മ​ണ്ണ് ഒ​ലി​ച്ച് പോ​യി കു​ഴി വീ​ണ്ടും പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​ള​രെ തി​ര​ക്ക് പി​ടി​ച്ച ഈ ​ഭാ​ഗ​ത്ത് വാ​ഹ​ന​ങ്ങ​ൾ പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്പോ​ൾ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണ്.

അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പോ​ലീ​സും നാ​ട്ടു​ക്കാ​രും നി​ര​വ​ധി ത​വ​ണ ഇ​ക്കാ​ര്യം അ​റി​യി​ച്ചു​വെ​ങ്കി​ലും കാ​ര്യ​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വാ​ത്ത​തി​നെ തു​ട​ർ​ന്ന് പോ​ലീ​സു​കാ​ർ ത​ന്നെ ജി​പ്പി​ൽ ക​ല്ലും ,മ​ണ്ണും ക​യ​റ്റി കൊ​ണ്ട് വ​ന്ന് കു​ഴി മൂ​ടി​യ​ത്.

Related posts