പ്രാദേശിക ചാനല്‍ കേന്ദ്രത്തിനുനേരെ അക്രമം; യുവാവിനു പരിക്ക്

EKM-PARIKKUവടകര: വടകരയിലെ പ്രമുഖ പ്രാദേശിക ചാനലായ ജിഎസ്‌വിക്കു നേരെ അക്രമം. വിഷ്വല്‍ എഡിറ്റര്‍ പതിയാരക്കര സ്വദേശി പി.എം.അമല്‍കുമാറിന് (24) പരിക്കേറ്റു. ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതു സംബന്ധിച്ച് ജ്യോതി മെഡിക്കല്‍സിലെ ഫാര്‍മസിസ്റ്റ് കുറുമ്പൊയില്‍ രജീഷിന്റെ (35) പേരില്‍ വടകര പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു.ഇന്നലെ രാത്രി സ്റ്റുഡിയോവില്‍ എഡിറ്റിംഗ് ജോലിക്കിടയില്‍ അതിക്രമിച്ചെത്തിയ രജീഷ് അമലിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. കൈക്ക് പൊട്ടലുണ്ടായതിനു പുറമെ മുഖത്ത് ക്ഷതമേല്‍പിക്കുകയും ചെയ്തു.

കംപ്യൂട്ടറും ഫോണും ഫര്‍ണിച്ചറും നശിപ്പിച്ചു. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായും പരാതിയുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് അക്രമമെന്ന് പറയുന്നു. സംഭവത്തില്‍ ശക്തമായ നടപടി തേടി ജിഎസ്‌വി എംഡി സി.രാജന്‍ പോലീസില്‍ പരാതി. അക്രമത്തില്‍ പ്രതിഷേധിച്ച് ജിഎസ്‌വി ജീവനക്കാര്‍ പ്രകടനം നടത്തി.

Related posts